9 January 2026, Friday

Related news

December 26, 2025
December 6, 2025
December 5, 2025
December 4, 2025
November 26, 2025
November 23, 2025
November 23, 2025
November 15, 2025
November 14, 2025
November 11, 2025

പോക്സോ കേസ് പ്രതിയെ അതിജീവിത വിവാഹം ചെയ്തു; കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി

Janayugom Webdesk
മുംബൈ
September 4, 2025 7:28 pm

ബലാത്സംഗക്കേസിലെ പ്രതിയെ വിവാഹം കഴിച്ച അതിജീവിതയുടെ അപേക്ഷ പരിഗണിച്ച്, പോക്സോ കോടതിയിൽ നടന്ന കേസിന്റെ എല്ലാ നടപടിക്രമങ്ങളും റദ്ദാക്കി ബോംബെ ഹൈക്കോടതി. കേസ് തുടരുന്നത് തങ്ങളുടെ സമാധാനപരമായ ദാമ്പത്യ ജീവിതത്തെ തടസ്സപ്പെടുത്തുമെന്ന് 19കാരിയായ യുവതി നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണായക നടപടി. ആറ് വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് കേസിലെ പ്രതിയും അതിജീവിതയും തമ്മിൽ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് വിവാഹത്തിലേക്കെത്താൻ തീരുമാനിച്ചുവെന്ന് ഇരുവരും കോടതിയെ അറിയിച്ചു. 2023ൽ 17 വയസ്സായിരുന്നപ്പോൾ യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

നിലവിൽ താൻ ഭർത്താവിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ക്രിമിനൽ നടപടികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി കോടതിയെ അറിയിച്ചു. കേസ് തുടർന്നാൽ തങ്ങളുടെ ജീവിതം തകരുമെന്നും, ഭാവിയിൽ ഉണ്ടാകുന്ന കുട്ടികൾ ഒരു കുറ്റവാളിയുടെ കുട്ടികളായി അറിയപ്പെടുമെന്നും അവർ ഭയം പ്രകടിപ്പിച്ചു. ഇത് പരിഗണിച്ച്, കേസ് തുടരുന്നത് നിരർത്ഥകമാണെന്ന് നിരീക്ഷിച്ച കോടതി നടപടിക്രമങ്ങൾ അവസാനിപ്പിച്ച് ദമ്പതികൾക്ക് സമാധാനപരമായ ജീവിതം നയിക്കാൻ അനുമതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.