5 March 2026, Thursday

Related news

February 26, 2026
February 25, 2026
February 21, 2026
February 17, 2026
February 17, 2026
February 14, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026

പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നു രക്ഷപെട്ടു; സംഭവം കോടതി നടപടിക്കിടെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോൾ

Janayugom Webdesk
ഇടുക്കി
January 23, 2023 9:28 pm

പോക്സോ കേസ് പ്രതി മജിസ്ട്രേട്ടിന്റെ വീട്ടിലെ കോടതി നടപടിക്കിടയിൽ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി നെടുങ്കണ്ടം പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ  ഒന്നാം പ്രതിയാണ് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വീട്ടുവളപ്പിൽ നിന്നും ഓടി രക്ഷപെട്ടത്.

7.45 ന് ശേഷമാണ് സംഭവം. കോടതി സമയം കഴിഞ്ഞതിനാൽ കേസിലെ പ്രതികളെ പൊലീസ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കൈവിലങ്ങ് അഴിച്ച്  പ്രതിയുടെ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. രണ്ടാം പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി മജിസ്ട്രേട്ടിന്റെ അടുക്കലേക്ക് എത്തിക്കാനായി തുടങ്ങുന്നതിനിടെ  ഒന്നാം പ്രതി ഓടി രക്ഷപെടുകയായിരുന്നു. സമീപത്തുള്ള നെടുങ്കണ്ടം മിനി സിവിൽ സ്‌റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.

Eng­lish Sum­ma­ry: poc­so case accused escaped from police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.