കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മുൻ സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ സിപിഎം ഇദ്ദേഹത്തെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.