പീഡന വിവരം മറച്ചുവെച്ചതിന് തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്വകാര്യ സ്കൂളിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്കൂളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ചതിനാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.
സംഭവത്തിൽ സ്കൂളിലെ അധ്യാപകനായ അരുണ്‍ മോഹനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പെണ്‍കുട്ടി മറ്റു അധ്യാപകരോട് പറഞ്ഞിട്ടും വിവരം മറച്ചുവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അധ്യാപകനെ പിടികൂടിയതിന് പുറമെയാണ് സ്കൂളിനെതിരെയും പോക്സോ പ്രകാരം കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.