6 March 2026, Friday

Related news

March 6, 2026
February 28, 2026
February 27, 2026
February 25, 2026
February 23, 2026
February 19, 2026
February 13, 2026
February 13, 2026
February 9, 2026
February 9, 2026

ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; ഇടക്കാല സ്റ്റേ നൽകാതെ ഹൈക്കോടതി

Janayugom Webdesk
March 6, 2026 7:18 pm

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസിന് ഇടക്കാല സ്റ്റേ നൽകാതെ ഹൈക്കോടതി. എന്നാല്‍ തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ് എടുത്തത്.

തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ല എന്നാണ് ഹർജിയിൽ ശ്രീലേഖയുടെ വാദം. ഹർജി തീർപ്പാക്കുന്നത് വരെ തുടർനടപടികൾ പാടില്ലെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. കിളിരൂര്‍, കവിയൂര്‍, പെരുമ്പാവൂര്‍ പീഡന കേസുകളിലെ ഇരകളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ തന്റെ യൂട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തിയതിലാണ് ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്.

തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയായ ജയചന്ദ്രന്‍ എന്ന വ്യക്തി കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ പരാതിയിൽ ശ്രീലേഖക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയുടെ സെക്രട്ടറിയാണ് പരാതിക്കാരനായ ആര്‍ ജയചന്ദ്രന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.