17 December 2025, Wednesday

Related news

December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025
November 15, 2025
November 15, 2025
November 6, 2025
November 4, 2025
November 3, 2025

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; പത്തനംതിട്ടയിൽ രണ്ടാനച്ഛനെതിരെ കേസ്

Janayugom Webdesk
പത്തനംതിട്ട
August 8, 2023 2:21 pm

പത്തനംതിട്ട ചിറ്റാറില്‍ ഏഴാം ക്ലാസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. പ്രതി നിലവില്‍ വിദേശത്താണ്. വിദേശത്തുനിന്ന് രണ്ടാനച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

സ്‌കൂളിലെ അധ്യാപികയോടാണ് കുട്ടി വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സാഹചര്യം ചോദിച്ചുമനസ്സിലാക്കിയ അധ്യാപിക വിഷയം ചിറ്റാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തില്‍ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

Eng­lish Sum­ma­ry: POCSO case against step­fa­ther in Pathanamthitta
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.