1 July 2024, Monday
KSFE Galaxy Chits

Related news

June 29, 2024
June 17, 2024
March 15, 2024
March 15, 2024
February 24, 2024
February 22, 2024
January 24, 2024
January 5, 2024
December 20, 2023
December 15, 2023

യെദ്യുരപ്പയ്ക്ക് എതിരായ പോക്സോ കേസ്; കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്, ഗുരുതര ആരോപണങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 29, 2024 1:34 pm

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. 81‑കാരനായ യെദിയൂരപ്പയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇരയായ പെൺകുട്ടിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് പ്രധാന തെളിവായി കുറ്റപത്രത്തിൽ പറയുന്നത്. 

ഈ വീഡിയോയിൽ തന്റെ മകളെ നിങ്ങൾ എന്താണ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. തനിക്കും പേരക്കുട്ടികൾ ഉണ്ട്, അവൾ മിടുക്കിയാണ്, ഞാൻ നോക്കി, പരിശോധിച്ചു’ എന്ന് യെദിയൂരപ്പ മറുപടിയും പറയുന്നുണ്ട്. ഈ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ ഇത് ഡിലീറ്റ് ചെയ്യാൻ അനുയായികളെ വിട്ട് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു യെദിയൂരപ്പ. തുടർന്ന് വീണ്ടും വീട്ടിലേക്ക് വിളിച്ച് വരുത്തി കുട്ടിയുടെ അമ്മയുടെ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. എന്നാൽ കുട്ടിയുടെ ഫോണിലാണ് ഈ ദൃശ്യം പകർത്തിയത് എന്നും അത് ഫോണിൽ നിന്ന് കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു.

പെൺകുട്ടിയും അമ്മയും കാണാൻ വന്നപ്പോൾ കുട്ടിയുടെ വലത്തേ കയ്യിൽ യെദിയൂരപ്പ പിടിച്ചു. ഒറ്റയ്ക്ക് മുറിക്ക് ഉള്ളിലേക്ക് വരാൻ പറഞ്ഞു, വാതിൽ അടച്ചു കുറ്റിയിട്ടു. ബലാത്സംഗം ചെയ്ത ആളുടെ മുഖം ഓർമ്മ ഉണ്ടോ എന്ന് കുട്ടിയോട് യെദിയൂരപ്പ ചോദിച്ചു. ‘ഉണ്ട്’ എന്ന് മറുപടി പറഞ്ഞതിന് പിന്നാലെ ലൈംഗികാതിക്രമം നടത്തി’- എന്ന് തുടങ്ങി കുറ്റപത്രത്തിൽ ഗുരുതരമായ കാര്യങ്ങളാണുള്ളത്. പിന്നീട് പുറത്ത് വന്ന് കേസിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് അമ്മയോടും മകളോടും പറഞ്ഞതായും. പോക്കറ്റിൽ നിന്ന് പണമെടുത്ത് ഇരുവർക്കും നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മറ്റൊരു ലൈംഗിക പീഡന പരാതിയിൽ നടപടിക്ക് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചാണ് ഇവർ യെദിയൂരപ്പയെ കാണാൻ എത്തിയത്. തുടർന്നാണ് കുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്.

Eng­lish Summary: 

POCSO case against Yed­dyu­rap­pa; Infor­ma­tion in the charge sheet is out, seri­ous allegations

You may also like this video:

TOP NEWS

July 1, 2024
July 1, 2024
July 1, 2024
July 1, 2024
July 1, 2024
July 1, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.