20 January 2026, Tuesday

Related news

January 20, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026

പോക്സോ കേസ്; 13കാരനെ പീഡിപ്പിച്ച‌ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

Janayugom Webdesk
തൃശൂര്‍
February 22, 2023 9:07 pm

തൃശൂര്‍ പോക്സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കോലഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിലാണ് കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് അറസ്റ്റിലായ പിജി ഉണ്ണികൃഷ്ണൻ.

കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. അവധി ദിവസമായ ഞായറാഴ്ച സൈക്കിളില്‍ കുറ്റൂര്‍ പാടത്തിലൂടെയുള്ള റോഡില്‍ യാത്ര ചെയ്ത പതിമൂന്നുകാരനെയാണ് പീഡിപ്പിച്ചത്. വയലിലെ പാലത്തില്‍ വിശ്രമിക്കുകയായിരുന്നു കുട്ടി. ഇതുവഴിയെത്തിയ ഉണ്ണികൃഷ്ണന്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്കൂളില്‍ കൌണ്‍സിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.

സംഭവമറിഞ്ഞ വീട്ടുകാരും സ്കൂള്‍ അധികൃതരും വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണഅ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്‍റെ അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നേരത്തെ കോലഴി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ഉണ്ണികൃഷ്ണന്‍. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍.

Eng­lish Summary;POCSO CASE; Con­gress local leader arrest­ed for molest­ing 13-year-old
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.