
പിസ്റ്റൾ ആകൃതിയിലുള്ള ലൈറ്റർ കാണിച്ച് ആളുകള്‍ക്കിടയില്‍ പരഭ്രാന്തി പരത്തിയ ഇന്ത്യക്കാരന്‍ ബാങ്കോക്കില്‍ അറസ്റ്റിലായി. പാത്തു വാൻ ജില്ലയിലെ സിയാം സ്ക്വയറിലാണ് സംഭവം. 41 കാരനായ സാഹിൽ റാം തദാനിയാണ് പിടിയിലായത്. ലൈറ്ററുമായി മാര്‍ക്കറ്റിലെത്തി ആളുകളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാങ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ അയാൾ ചുറ്റിനടക്കുന്നതും അസഭ്യം പറയുന്നതും തോക്കിന്റെ ആകൃതിയിലുള്ള ഒരു വസ്തു സമീപത്തുള്ളവരുടെ നേരെ ചൂണ്ടുന്നതും കാണാം. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ തഡാനിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോള്‍ നിലത്ത് ഇരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പോലീസും സുരക്ഷാ ജീവനക്കാരും ഇടപെടാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങാൻ വിസമ്മതിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് അത് ഒരു സിഗരറ്റ് ലൈറ്റർ ആണെന്ന് കണ്ടെത്തിയത്.
ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കഞ്ചാവ് ഉപയോഗം മൂലമാണ് ഇത്തരത്തില്‍ പെരുമാറാന്‍ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.