
അമേരിക്കയിൽ വെച്ച് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട തെലങ്കാന സ്വദേശിയായ യുവ എൻജിനീയർ മുഹമ്മദ് നിസാമുദ്ദീൻ (30) ജോലിസ്ഥലത്തും താമസസ്ഥലത്തും കടുത്ത പീഡനവും വംശീയ വിവേചനവും നേരിട്ടിരുന്നതായി വിവരം പുറത്തുവന്നു. ലിങ്ക്ട്ഇന്‍ പോസ്റ്റിൽ യുവാവ് പങ്കുവച്ച വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിസാമുദ്ദീൻ സ്വയം “വംശീയ വിദ്വേഷത്തിന്റെ ഇര” എന്നാണ് വിശേഷിപ്പിക്കുന്നത്. “വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, പീഡനം, ശമ്പള തട്ടിപ്പ്, അന്യായമായി പിരിച്ചുവിടൽ, നീതി തടസ്സപ്പെടുത്തൽ എന്നിവയുടെ ഇരയാണ് ഞാൻ… മതി. കോർപ്പറേറ്റ് സ്വേച്ഛാധിപതികളുടെ അടിച്ചമർത്തൽ അവസാനിപ്പിക്കണം.” അദ്ദേഹമെഴുതി. വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ നിസാമുദ്ദീൻ ആക്രമിച്ചതാണ് പൊലീസ് വെടിവെയ്പ്പിന് ഇടയാക്കിയത്. റൂമിലുണ്ടായിരുന്ന ആൾക്ക് കുത്തേറ്റിരുന്നു.
തെലങ്കാനയിലെ മഹാബൂബ് നഗറിൽ നിന്നുള്ള 30 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മുഹമ്മദ് നിസാമുദ്ദീൻ ഈ മാസം ആദ്യമാണ് കാലിഫോർണിയയിൽ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മരണത്തിന് ആഴ്ചകൾക്ക് മുമ്പ്, ജോലിസ്ഥലത്തും താമസ നേരിട്ട കടുത്ത പീഡനവും വംശീയ വിവേചനവും അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു, തന്റെ ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് പോലും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.