18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

ഉക്രെയ‍്ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് പോളണ്ട്

Janayugom Webdesk
വാര്‍സോ
September 22, 2023 9:05 pm

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉക്രെയ‍്ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് പോളണ്ട്. പ്രധാനമന്ത്രി മാതെയൂഷ് മൊറാവിയെസ്കിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉക്രെയ‍്നില്‍ നിന്നുള്ള ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിലവിലെ പിന്മാറ്റത്തിനു കാരണമായി പറയുന്നത്.
ആയുധ വിതരണത്തില്‍ നിന്നുള്ള പോളണ്ടിന്റെ പിന്മാറ്റം ഉക്രെയ‍്ന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പോളണ്ടിന് ആയുധവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഉക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. ഒക്ടോബർ 15ന് പോളണ്ടിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷകരുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് നീക്കം. ഉക്രെയ‍്നില്‍ നിന്ന് വിലകുറവല്‍ ധാന്യങ്ങള്‍ പോളണ്ടിലേക്ക് എത്തിയതോടെ രാജ്യത്തെ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതെയായി. ഇതേതുടർന്ന് കർഷകർ പ്രതിഷേധങ്ങളും നടത്തിയിരുന്നു. ഇതിനു പിന്നാലെ പോളണ്ട് ഉള്‍പ്പെടെ പല യൂറോപ്യന്‍ രാജ്യങ്ങളും ഉക്രെയ‍്നില്‍ നിന്നുള്ള ധാന്യകയറ്റുമതി നിര്‍ത്തിവച്ചിരുന്നു. മറ്റുരാജ്യങ്ങൾ കഴിഞ്ഞയാഴ്ച വിലക്ക് പിൻവലിച്ചെങ്കിലും പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങൾ തയാറായിരുന്നില്ല. പോളണ്ട് റഷ്യയുടെ പിടിയിലാണെന്ന് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ആരോപിച്ചിരുന്നു.
ഉക്രെയ‍്ന് യുദ്ധവിമാനങ്ങൾ ആദ്യമായി നൽകിയ നാറ്റോ രാജ്യമായിരുന്നു പോളണ്ട്. അമേരിക്ക യുദ്ധവിമാനങ്ങൾ ഉക്രെയ‍്നിലേക്ക് അയയ്ക്കുന്നതിനും മാസങ്ങൾ മുമ്പായിരുന്നു പോളണ്ട് സഹായത്തിനെത്തിയത്00-ലധികം സോവിയറ്റ് ശൈലിയിലുള്ള ടാങ്കുകൾ, പാശ്ചാത്യ സൈനിക ഉപകരണങ്ങളും മറ്റ് സാമഗ്രികൾ എന്നിവയും പോളണ്ട് നൽകിയിരുന്നു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിലേക്ക് അധിനിവേശം ആരംഭിച്ചപ്പോൾ സ്വീകരിച്ച നിലപാട് യുറോപ്പിലൊട്ടാകെ പോളണ്ട് സർക്കാരിന് സ്വീകാര്യത നേടിക്കൊടുത്തിരുന്നു. 15 ലക്ഷത്തോളം ഉക്രെയ‍്ന്‍ അഭയാര്‍ത്ഥികളെയാണ് പോളണ്ട് സ്വീകരിച്ചത്. ഉക്രെയ്നിയിൽനിന്നുള്ള ധാന്യക്കയറ്റുമതി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മൂലം സർക്കാർ പരാജയപ്പെടുമെന്ന അവസ്ഥ പോളണ്ടിലുണ്ടായി. . സർക്കാരിനോടുള്ള കർഷകരുടെ വിരോധമായിരുന്നു പ്രധാന തിരിച്ചടി. ഇതിനെ മറികടക്കുകയാണ് ധാന്യക്കയറ്റുമതി റദ്ദാക്കലും ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കുന്നതിലൂടെയും പോളിഷ് സർക്കാർ ലക്ഷ്യമിടുന്നത്. പോളണ്ടുമായി ഒരു സമവായത്തിലെത്താൻ ഉക്രെയ്ന് കഴിഞ്ഞില്ലെങ്കിൽ സെലൻസ്കിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി നേരിടേണ്ടിവരും. കൂടാതെ യുറോപ്പിലാകെ പോളണ്ടിന്റെ തീരുമാനം വലിയ സ്വാധീനം സൃഷ്ടിക്കാനും ഇടയുണ്ട്.

Eng­lish sum­ma­ry; Poland has stopped sup­ply­ing weapons to Ukraine

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.