
അര്‍ജന്റീനയില്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കൽ നയങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്നു. പെൻഷനുകൾ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടികളില്‍ 30ലധികം പേര്‍ക്ക് പരിക്കേറ്റു. ഏഴ് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. മാസങ്ങളായി പെൻഷൻകാർ പ്രസിഡന്റ് ജാവിയര്‍ മിലി അവതരിപ്പിച്ച ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് അംഗീകരിച്ച പെൻഷൻ വർധനവിനെ മിലി വീറ്റോ ചെയ്തതിനെതിരെയുള്ള പ്രതിഷേധമായാണ് ആരംഭിച്ചതെങ്കിലും തീവ്ര വലതുപക്ഷ സര്‍ക്കാരിനോടുള്ള പൊതു നിരാകരണമായി അവ മാറിയിട്ടുണ്ട്.
പെൻഷന്‍ തുക വര്‍ധിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പണപ്പെരുപ്പം കാരണം തങ്ങളുടെ വാങ്ങൽ ശേഷി ഗണ്യമായി കുറഞ്ഞുവെന്നും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, പ്രായമായവർക്ക് മരുന്നുകൾ ലഭ്യമാക്കൽ, പെൻഷൻകാർക്ക് അന്തസോടെ ജീവിക്കാൻ കഴിയുമെന്ന ഉറപ്പ് എന്നിവയും അവർ ആവശ്യപ്പെടുന്നു. പെന്‍ഷനേഴ്സ് യൂണിയന്റെയും മറ്റ് സാമൂഹിക സംഘടനകളുടെയും നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ ബ്യൂണേഴ്സ് അയേഴ്സില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. അന്താരാഷ്ട്ര നാണയ നിധിയുടെ നിർദേശങ്ങൾക്ക് സർക്കാർ വിധേയമാകുന്നതിനെയും പ്രതിഷേധക്കാര്‍ എതിര്‍ക്കുന്നു. അർജന്റീനയിൽ, സർക്കാർ നടപടികളോട് വിയോജിക്കുന്ന പൗരന്മാരെ പ്രായം കണക്കിലെടുക്കാതെ, നിയമപാലകർ അടിച്ചമർത്തുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.