23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024

പാലക്കാട് ദമ്പതികളുടെ മരണം: അമ്മ മരിച്ചത് മകന്റെ അടിയേറ്റ് തന്നെ, പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്

Janayugom Webdesk
പാലക്കാട്
November 16, 2023 6:47 pm

പാലക്കാട് കാടാങ്കോട് സ്വദേശിനി യശോദയുടെ മരണം മകന്റെ അടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതം മരണ കാരണമായതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ശോദയുടെ മകൻ അനൂപിനെ(27) ടൗൺ സൗത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി(60) , ഭാര്യ യശോദ(55) എന്നിവരെ ഇന്നലെ ഉച്ചയ്ക്കു 12 നാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പുണ്ണിയുടെ മരണം ഹൃദയാഘാതമാണെന്നും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. ലഹരിക്കടിമയായ അനൂപ് നിരന്തരം മാതാപിതാക്കളെ ആക്രമിച്ചിരുന്നതായി ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിരുന്നു. ലഹരി ഉപയോഗവും വിൽപനയുമായി ബന്ധപ്പെട്ട് നിരവധി തവണ അനൂപ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

Eng­lish Sum­ma­ry: police arrest son on the death of mother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.