
സംസ്ഥാനത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് പിടികൂടി. മംഗലാപുരം സ്വദേശി സവാദ് (38),പൊന്നാനി സ്വദേശി അമിർ (38) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമമിയോടെ കൊട്ടിയം മേഖലയിൽ നടത്തിയ വാഹന പരിശോധനയിലാണ് 225 ചാക്ക് പുകയില ഉൽപ്പന്നങ്ങളുമായി പ്രതികൾ പിടിയിലായത്.
ആറ്റിങ്ങൽ രജിസ്ട്രേഷനിലുള്ള ലോറിയിൽ മംഗലാപുരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇവർ ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് കമ്മഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.