
കാര്‍മോഷ്ടിച്ച് നമ്പര്‍മാറ്റി പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് തിരുവനന്തപുത്ത് പൊലീസ് പിടിയില്‍. മൂവാറ്റുപുഴ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പോണ്ടണത്തു വീട്ടില്‍ അസാസാബിത്ത് എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ക്ക് ഇരുപതു വയസാണ്
കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് ഉപയോഗിച്ചിരുന്നത്.എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട രണ്ട് കുട്ടികളുള്ള യുവതിയുവായി കറങ്ങാനാണ് കാര്‍ മോഷ്ടിച്ച് രൂപസാദൃശ്യം വരുത്തിയെന്ന് ഇയാള്‍ പറയുന്നു. പെണ്‍സുഹൃത്തുമായി ഒന്നിച്ചായിരുന്നു യാത്രകള്‍. വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.