
ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടറെയും ഉദ്യോഗസ്ഥരെയും അക്രമിച്ച കേസിലെ ആറു പ്രതികള്‍ക്ക് 11 വര്‍ഷം ഏഴുമാസം തടവും 60,500 രൂപ പിഴയും ശിക്ഷ വിധിച്ചു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. അതേസമയം ഏഴ് മുതല്‍ 20 വരെ പ്രതികളെ വെറുതെ വിട്ടു. സണ്ണി കൊട്ടാരം, ജോസ് കുത്തിയതോട്ടില്‍, ദീപു ജോസഫ്, ജോസ് കുട്ടി തോണക്കര, സാജു മണ്ണനാല്‍, ജിസണ്‍ ജോര്‍ജ് എന്നിവരാണ് കേസിലെ പ്രതികള്‍.
2018 ഏപ്രില്‍ 29നാണ് കേസിനാസ് സംഭവം. ചിറ്റാരിക്കല്‍ ടൗണില്‍ ന്യായ വിരോധമായി സംഘം ചേര്‍ന്ന് ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനേയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരേയും ഡ്യൂട്ടി തടസപ്പെടുത്തുകയും അക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചിറ്റാരിക്കല്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രനാണ്. എഎസ്ഐ. റജി കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.