കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ അധിക്ഷേപിച്ച ബിജെപി എംപി രാം ചന്ദര്‍ ജംഗ്രയ്‌ക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് അതിക്രമം.സമരം ചെയ്യുന്ന കർഷകരെ മദ്യപാനികളായ തൊഴിൽ രഹിതരെന്നാണ് കഴിഞ്ഞ ദിവസം എംപി വിഷേശിപ്പിച്ചത്. തുടർന്ന് ഇന്ന് ഹരിയാനയിലെ ഹിസാറിൽ ധർമശാല ഉദ്‌ഘാടനത്തിന് എത്തിയ എംപിയെ കരിങ്കൊടി കാണിക്കാനും തടയാനും ശ്രമിച്ച കർഷകരെ പൊലീസ് മർദിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രണ്ട് കർഷകർക്ക് ഗുരുതരമായി പരിക്കേറ്റതായും 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും കർഷക നേതാക്കൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കർഷകർ ഹിസാർ‐ഡൽഹി ദേശീയ പാത ഉപരോധിക്കുകയാണ്. അതേസമയം കേദാർനാഥിലെ പ്രധാന മന്ത്രിയുടെ പരിപാടിയുടെ ഭാഗമായി റോത്തക്കിൽ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഉൾപ്പെടെ 6 നേതാക്കളെ കർഷകർ തടഞ്ഞുവെച്ചിരിക്കുകയാണ്.
english summary; police attack against farmers
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.