22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 10, 2026
January 7, 2026
January 6, 2026
January 6, 2026

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിച്ച ടിഎംസി എംപിമാര്‍ക്ക് പൊലീസ് മര്‍ദനം

Janayugom Webdesk
ന്യൂ‍ഡല്‍ഹി
April 8, 2024 10:49 pm

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഡല്‍ഹി ആസ്ഥാനത്ത് നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം അടിച്ചൊതുക്കി പൊലീസ്. പാർട്ടിയുടെ രാജ്യസഭാ കക്ഷിനേതാവ് ഡെറക് ഒബ്രിയാന്‍ അടക്കം പത്തോളം നേതാക്കളെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തു. പൊലീസുകാര്‍ നേതാക്കളെ കൈയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി ഉന്നയിക്കുന്നതിനായി കൂടിക്കാഴ്ച നടത്താനാണ് തൃണമൂല്‍ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസായ വിജ്ഞാന്‍ ഭവനിലെത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് കേന്ദ്ര അന്വേഷണ ഏജന്‍സി മേധാവികളെ നീക്കം ചെയ്യണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓഫിസ് പരിസരത്തായി 24 മണിക്കൂര്‍ ധര്‍ണ ആരംഭിച്ചു.

ധര്‍ണ ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞശേഷമാണ് പൊലീസ് നടപടി ആരംഭിച്ചത്. ഡോല സെൻ, സാഗരിക ഘോഷ്, സാകേത് ഗോഖലെ, ശന്തനു സെൻ തുടങ്ങിയവരെയും പൊലീസ് വലിച്ചിഴച്ച് നീക്കി. 63കാരനായ ഒബ്രിയനെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ബസിലേക്ക് വലിച്ചിഴച്ചുകയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

Eng­lish Sum­ma­ry: Police beat TMC MPs who protest­ed against the Elec­tion Commission
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.