
പാസ്‌പോർട്ടുകൾക്കായുള്ള പൊലീസ് പരിശോധന നാല് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. കാലതാമസം വരുത്തുന്നത് യാത്ര ചെയ്യാനുള്ള അവകാശത്തിന് തടസമാണെന്നും അസാധാരണമായ സാഹചര്യമില്ലെങ്കിൽ കാലതാമസം കർശനമായി ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു. പാസ്‌പോർട്ട് അപേക്ഷകൾക്കായുള്ള എല്ലാ പൊലീസ് പരിശോധനാ റിപ്പോർട്ടുകളും നാല് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി സമർപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. റഹിമുദ്ദീൻ എന്നയാൾ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ച ജസ്റ്റിസ് അജിത് കുമാറും ജസ്റ്റിസ് സ്വരൂപമ ചതുർവേദിയും ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പൗരാവകാശ ചാർട്ടർ (ജൂൺ 2025) ബെഞ്ച് പരാമർശിച്ചു. ഒരു സാധാരണ പാസ്‌പോർട്ട് 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നൽകുകയും പാസ്പോര്‍ട്ട് പുതുക്കല്‍ അപേക്ഷകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കുമെന്നാണ് നിലവിലെ നിബന്ധന. എന്നാല്‍ പൊലീസ് പരിശോധന പൂര്‍ത്തിയാക്കാന്‍ ഇതില്‍ കൂടുതല്‍ സമയമെടുത്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പാസ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ വെരിഫിക്കേഷൻ ഫയലുകളും കൃത്യമായ ജാഗ്രതയോടെ പ്രോസസ് ചെയ്യുകയും അനാവശ്യ കാലതാമസമില്ലാതെ നാല് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുകയും ചെയ്യുന്നുവെന്ന് പൊലീസ് വകുപ്പ് ഉറപ്പാക്കണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. പാസ്‌പോർട്ട് നൽകുന്നതിനുള്ള മുഴുവൻ പ്രക്രിയയും കാര്യക്ഷമമാക്കുന്നതിനുള്ള ഉത്തരവിൽ, അപേക്ഷകളുടെ തീർപ്പാക്കൽ വൈകുന്നതായി കണ്ടെത്തിയാൽ, അപേക്ഷകര്‍ ആദ്യം നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.
ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനാൽ പാസ്‌പോർട്ടിനുള്ള അപേക്ഷ തീർപ്പാക്കൽ തുടരുകയാണെന്ന് അപേക്ഷകര്‍ കണ്ടെത്തിയാൽ, ബന്ധപ്പെട്ട കോടതിയിൽ നിന്നോ ക്രിമിനൽ നിയമ കോടതിയിൽ നിന്നോ ആവശ്യമായ എതിർപ്പില്ല/അനുമതി ഇവയ്ക്കായി ആദ്യം അപേക്ഷിക്കണം. പാസ്‌പോർട്ട് അപേക്ഷകന് അടിയന്തര സാഹചര്യം ഉണ്ടാകാമെന്നതിനാൽ, പാസ്‌പോർട്ട് ഓഫിസ് അവരുടെ കാര്യങ്ങളിൽ കാലതാമസം വരുത്തരുത്. പാസ്‌പോർട്ട് നൽകാൻ കഴിയാത്ത എല്ലാ സാഹചര്യങ്ങളിലും, ബന്ധപ്പെട്ട റീജിയണൽ പാസ്‌പോർട്ട് ഓഫിസര്‍ പാസ്‌പോർട്ട് അപേക്ഷ സമർപ്പിച്ച് ഒരു മാസത്തിനുള്ളിൽ അപേക്ഷകനെ ഇക്കാര്യം അറിയിക്കണം. എത്രയും വേഗം, എതിർപ്പ്/അനുമതി ലഭിച്ചില്ലെങ്കിൽ ഇക്കാര്യം അപേക്ഷകന്‍ മറുപടി സമർപ്പിച്ചാൽ ഉദ്യോഗസ്ഥൻ ഒരു മാസത്തിനുള്ളിൽ പാസ്‌പോർട്ട് അപേക്ഷ തീർപ്പാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.