30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 4, 2024
December 2, 2024
November 27, 2024
November 25, 2024
November 10, 2024
November 8, 2024
November 8, 2024
November 6, 2024
November 6, 2024

ചേലക്കരയിൽ പൊലീസ് പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചു; പ്രതികാര റോഡ് ഷോയുമായി പി വി അൻവന്റെ ഡിഎംകെ

Janayugom Webdesk
തൃശൂർ
November 10, 2024 9:08 pm

ചേലക്കരയിൽ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതികാര റോഡ് ഷോയുമായി പി വി അൻവന്റെ ഡിഎംകെ. മുപ്പത് പ്രചാരണ ലോറികളുമായാണ് റോഡ് ഷോ. പ്രകടനത്തിൽ പിവി അൻവർ പങ്കെടുത്തിരുന്നില്ല. പൊലീസ് വാഹനം തടഞ്ഞതോടെ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഓഫീസിലെ കവാടത്തിനും ബോർഡുകൾക്കും കേടുപാട് സംഭവിച്ചു.

പൊലീസിനോടുള്ള വൈരാഗ്യത്തിൽ നടന്ന വാഹന പ്രകടനത്തിൽ ചേലക്കര നഗരം നിശ്ചലമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴിയാണ് തടസ്സപ്പെടുത്തിയത്. നിരനിരയായി വാഹനങ്ങൾ എത്തിച്ച റോഡിലൂടെ വാഹനങ്ങളോടിക്കുകയായിരുന്നു ഡിഎംകെ പ്രവർത്തകർ .റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചതോടെ പൊലീസ് പിന്തുടർത്തി വാഹനം തടഞ്ഞു. 

പൊലീസും ഡിഎംകെ പ്രവർത്തകരുമായി തർക്കമുണ്ടായി. പൊലീസ് വാഹനം തടഞ്ഞതോടെയാണ് പ്രകോപിതരായ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. യാതൊരു അനുമതിയും ഇല്ലാതെയാണ് സ്ഥാനാർ‌ത്ഥിയുമായി അൻവറിന്റെ റോഡ് ചേലക്കരയിൽ നടന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ പൊലീസിന്റെ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റോഡ് ഷോ തടയാൻ പൊലീസിന് കഴിഞ്ഞില്ല. 

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.