26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 23, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 13, 2025
April 11, 2025

മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം; അട്ടപ്പാടി കോളേജില്‍ വിദ്യ സമർപ്പിച്ച ബയോഡേറ്റാ പിടിച്ചെടുത്തു

Janayugom Webdesk
പാലക്കാട്
June 14, 2023 4:17 pm

മഹാരാജാസില്‍ പ്രവര്‍ത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെട്ട് കെ വിദ്യ സമര്‍പ്പിച്ച ബയോഡേറ്റ പൊലീസ് കണ്ടെത്തി. അട്ടപ്പാടി കോളേജില്‍ സമര്‍പ്പിച്ച ബയോഡേറ്റയിലാണ് വിദ്യയുടെ അവകാശവാദം. തുടര്‍ന്ന് കേസില്‍ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അഗളി പൊലീസ് അപേക്ഷ നല്‍കി.

മഹാരാജാസില്‍ ഗസ്റ്റ് അധ്യാപികയായി പ്രവര്‍ത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെട്ട ബയോഡേറ്റയാണ് വിദ്യ അട്ടപ്പാടി ഗവകോളേജില്‍ സമര്‍പ്പിച്ചിരുന്നത്. ജൂണ്‍ 2ന് സമര്‍പ്പിച്ച ബയോഡേറ്റയിലാണ് ഗസ്റ്റ് അധ്യാപികയായി 20 മാസത്തെ പ്രവര്‍ത്തിപരിചയമുണ്ടെന്ന അവകാശവാദം വിദ്യ രേഖപ്പെടുത്തിയിരിക്കുന്നത്.

ബയോഡേറ്റയില്‍ വിദ്യയുടെ ഒപ്പുമുണ്ട്. ഇതിന് പുറമെ മറ്റ് രണ്ട് കോളേജുകളിലായി 17 മാസത്തെ പ്രവര്‍ത്തി പരിചയവുമുണ്ടെന്നാണ് വിദ്യ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും.

Eng­lish Sum­ma­ry: Police found Vidya’s resume sub­mit­ted to Attap­pady College
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.