കരിക്ക് കച്ചവടത്തിന്‍റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ ആള്‍ ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായി. ശക്തികുളങ്ങര മിനി കപ്പിത്താന്‍സ് ജംഗ്ഷനില്‍ കരിക്ക് കച്ചവടം നടത്തിവന്ന ശക്തികുളങ്ങര ഇലഞ്ഞിക്കല്‍ വീട്ടില്‍ ബിനു (37) ആണ് പോലീസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്നും പതിനായിരത്തോളം രുപ വില വരുന്ന 406 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും, മത്സ്യബന്ധന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചവയാണ് പിടിച്ചെടുത്തത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ യു. ബിജുവിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പ്രകാശ്, എഎസ്ഐ മാരായ ക്രിസ്റ്റി, ഡാര്‍വ്വിന്‍ ജെയിംസ്, പ്രദീപ്, സിപിഓ മാരായ ഹരിജിത്ത്, ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ENGLISH SUMMARY: Police have arrested a man for selling banned tobacco products
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.