19 January 2026, Monday

ബാലക്കെതിരെയുള്ള പരാതിയിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം

Janayugom Webdesk
കൊച്ചി
August 8, 2023 2:11 pm

വീട്ടിൽ കയറി തോക്കുചൂണ്ടി തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നടൻ ബാലക്കെതിരെ തൃക്കാക്കര പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തൃപ്തികരമല്ലെന്ന് യൂട്യൂബർ അജു അലക്സ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ബാലയെക്കുറിച്ചുള്ള വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആറാട്ട് അണ്ണൻ എന്നുവിളിക്കുന്ന സന്തോഷ് വർക്കിയും ഉൾപ്പെടെയുള്ള നാലംഗ സംഘവുമായാണ് വീട്ടിനുള്ളിൽ എത്തിയത്. താൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ മുറിൽ ഉണ്ടായിരുന്ന മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ എന്ന സുഹൃത്തിനോട് തനിക്കൊപ്പം താമസിച്ചാൽ വകവരുത്തുമെന്നും ബാലെ ഭീഷണിപ്പെടുത്തിയെന്നും അജു അലക്സ് വ്യക്തമാക്കി.

മുറിയിലേക്ക് കയറുന്നതുൾപ്പെടെയുള്ള കൂടുതൽ തെളിവുകളും ഇദ്ദേഹം പുറത്തുവിട്ടു. ജീവന് ഭീഷണി ഉള്ളതിനാൽ പൊലീസ് അടിയന്തര കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെതിരെ സംസാരിച്ചതിന് ആറാട്ട് അണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയെ മാപ്പുപറയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തെ പരിഹസിച്ചാണ് ഫേസ് ബുക്കിൽ ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതിൽ ബാലയെക്കുറിച്ച് പറയുന്നുണ്ടെന്നും അതിനാൽ പോസ്റ്റ് ഡെലീറ്റാക്കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നും അജു പറഞ്ഞു.

Eng­lish Sum­ma­ry: police inves­ti­ga­tion in the com­plaint against Bala is not satisfactory
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.