1 January 2026, Thursday

Related news

December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025

ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
കൊല്ലം
February 14, 2024 12:19 pm

കൊല്ലം ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ചടയമംഗലം കലയം സ്വദേശി എസ് ബിനുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടത്.

നിലവില്‍ താമസിക്കുന്ന വീടിന് സമീപത്തുള്ള പഴയ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ബുധനാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. ദിവസവും പ്രഭാതസവാരിക്കായി പോകുന്ന പതിവുണ്ട്. ഇതിനായി വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെയാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: police offi­cer found dead in chadayamangalam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.