23 January 2026, Friday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 10, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026

പള്ളിയിൽ യുവാക്കളുമായി വാക്കേറ്റം; തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈക്കെതിരെ കേസ്

Janayugom Webdesk
ചെന്നൈ
January 11, 2024 8:58 am

തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അണ്ണാമലൈക്കെതിരെ ധർമപുരി പൊലീസ് കേസെടുത്തത്. ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലാണ് ബിജെപി അധ്യക്ഷൻ യുവാക്കളുമായി വാക്കുതർക്കമുണ്ടായത്. മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തിരിക്കുന്നത്.

എൻ മൺ എൻ മക്കൾ റാലിക്കിടെ അണ്ണാമലൈ പള്ളി സന്ദർശിക്കാനെത്തിയതായിരുന്നു. ഇതിനിടെ യുവാക്കൾ അണ്ണാമലൈയെ തടയുകയും വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ തടഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി യുവാക്കളെ നീക്കം ചെയ്യുകയും സംസ്ഥാന ബിജെപി അധ്യക്ഷന് പള്ളിയിൽ പ്രവേശിക്കാനും സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ യിൽ പ്രചരിക്കുന്നുണ്ട് .പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി.

Eng­lish Sum­ma­ry: police reg­is­ter case against Anna­malai for pro­mot­ing enmity
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.