
ഡോക്ടറുടെ കാൽ വെട്ടണമെന്ന് സമൂഹ മാധ്യമത്തിൽ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പുതിയ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്‌തു.. രണ്ട് മാസത്തിനുളളില്‍ നാലാമത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കുറ്റമാണ് ഷാജന്‍ സ്‌കറിയയുടെ പേരില്‍ എറണാകുളം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ 132 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജന്‍ സ്‌കറിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.