1 January 2026, Thursday

Related news

November 1, 2025
October 25, 2025
October 15, 2025
July 8, 2025
April 8, 2025
March 20, 2025
December 9, 2024
December 1, 2024
December 1, 2024
November 27, 2024

സ്ത്രീ വിരുദ്ധ പ്രസ്താവന: കെ സുരേന്ദ്രനെതിരെ കേസെടുത്തു

web desk
തിരുവനന്തപുരം
March 28, 2023 10:22 pm

സിപിഐ (എം) വനിതാ നേതാക്കളെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവനയിൽ പൊലീസ്‌ കേസെടുത്തു. കന്റോൺമെന്റ്‌ പൊലീസാണ്‌ കേസെടുത്തത്‌. സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാത നൽകിയ പരാതിയിലാണ്‌ നടപടി. സംസ്ഥാന പൊലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മിഷനുമാണ് ഇതുസംബന്ധിച്ച്‌ പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ്‌ കമ്മിഷണറോട്‌ ഡിജിപി നിർദേശിച്ചിരുന്നു. തുടർന്ന്‌ അന്വേഷണം നടത്തിയ കമ്മിഷണർ കേസെടുക്കാൻ കന്റോൺമെന്റ്‌ എസ്‌എച്ച്‌ഒയോട്‌ ആവശ്യപ്പെടുകയായിരുന്നു.

സ്ത്രീകളെ ശാരീരികമായി വർണിച്ച് ലൈംഗിക ചുവയോടെ അവഹേളിക്കുന്ന സുരേന്ദ്രന്റെ പ്രസ്താവന കേവലം മാർകസിസ്റ്റ് പാർട്ടിയിലെ സ്ത്രീകൾ എന്നതിനപ്പുറം സ്ത്രീകളെ പൊതുവിൽ അപമാനിക്കുന്നതാണ്‌. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും സൈബർ നിയമ പ്രകാരവുമുള്ള ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ സി എസ് സുജാത ആവശ്യപ്പെട്ടിരുന്നു.

 

Eng­lish Sam­mury: Anti-women state­ment: Police reg­is­tered a case against K Surendran

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.