7 March 2026, Saturday

Related news

March 6, 2026
February 25, 2026
February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 29, 2026

സ്വര്‍ഗേറ്റ് ബസ് പീഡന കേസിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ് ;പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

Janayugom Webdesk
പൂനെ
February 27, 2025 6:56 pm

സ്വര്‍ഗേറ്റ് ബസ് പീഡന കേസിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട് . ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം . 27 കാരിയായ യുവതിയെ ബസിനുള്ളിലിട്ട് ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ദത്താത്രയ രാംദാസ് ഗാഡെയുടെ ചിത്രമാണ് പുറത്തുവിട്ടത് .

തിരക്കേറിയ സ്വര്‍ഗേറ്റ് ബസ് സ്റ്റാന്‍ഡിലും പോലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയും പാര്‍ക്ക് ചെയ്ത ബസിനുള്ളിലാണ് യുവതി ബലാത്സംഗത്തിനിരയായത്. 36 കാരനായ ഗേഡിന് മുന്‍ ക്രിമിനല്‍ റെക്കോര്‍ഡുണ്ട്; പൂനെയിലും അയല്‍സ്ഥലങ്ങളായ അഹല്യനഗര്‍ ജില്ലയിലും മോഷണം, കവര്‍ച്ച, മാലമോഷണം, പിടിച്ചുപറിക്കല്‍ തുടങ്ങിയ ആറ് കുറ്റങ്ങളെങ്കിലും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2019 മുതല്‍ അദ്ദേഹം ജാമ്യത്തിലായിരിക്കെയാണ് ഈ കുറ്റകൃത്യം കൂടി ചെയ്തിരിക്കുന്നത്. കേസായതിന് പിന്നാലെ ഇയാള്‍ 48 മണിക്കൂറിലേറെയായി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചില്‍ നിന്നുള്ള എട്ട് പേര്‍ ഉള്‍പ്പെടെ 13 പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.