28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024

വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍നിയന്ത്രണ വിധേയമെന്ന് പൊലീസ്; കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ഇന്ന് വൈകിട്ട് 3.30ന്

Janayugom Webdesk
തിരുവനന്തപുരം
November 28, 2022 12:59 pm

വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും കനത്തപൊലീസ് കാവല്‍ തുടരുന്നു. ഇന്ന് വൈകിട്ട് 3.30 ന് കളക്ടറുടെയും, പൊലീസ് കമ്മീഷണറുടേയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. മറ്റ് ജില്ലകളില്‍നിന്നായി ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.ഞായറാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തില്‍ 40 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഇതില്‍ ആറ് പേരുടെ നിലഗുരുതരമാണ്.വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് സര്‍വീസ് ആരംഭിച്ചിട്ടില്ല.സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും അംഗീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തിട്ടുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. എന്നാല്‍, പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് ഓരോ പ്രാവശ്യവും സമരക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

സമരസമിതിയുമായി ചര്‍ച്ച നടത്തും, ആലോചിച്ച് പറയാമെന്ന് പറയും, എന്നാല്‍ സമരക്കാര്‍ തിരിച്ചുവരുന്നില്ല മന്ത്രി അഭിപ്രായപ്പെട്ടുമതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനത്ത് ഒരു തരത്തിലുള്ള മതസ്പര്‍ദയും ഉണ്ടാക്കാന്‍ അനുവദിക്കില്ല.മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിന് എന്ത് വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമരസമിതിയുടെഏഴ് ആവശ്യത്തില്‍ അഞ്ചും അംഗീകരിക്കപെട്ടുകഴിഞ്ഞു. ആറാമത്തെ ആവശ്യം മണ്ണെണ്ണ സൗജന്യമാക്കണമെന്നാണ്. കേന്ദ്രം മണ്ണെണ്ണ തന്നാല്‍ മാത്രമെ കൊടുക്കാനാകു.ഏഴാമത്തെ ആവശ്യം പദ്ധതി നിര്‍ത്തിവയ്ക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന ഈ വലിയ പ്രോജക്ട് നിര്‍ത്തണമെന്നാര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി 

Eng­lish Sumamry:
Police said that the sit­u­a­tion in Vizhin­jam is under con­trol; An all-par­ty meet­ing will be held today at 3.30 pm under the chair­man­ship of the Collector

You may also like this video:

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.