ഡല്‍ഹിയില്‍ കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പ്രതികളായി ഉള്‍പ്പെട്ടതായി പൊലീസ്.കാറിന്റെ ഉടമയും പ്രതികളിലൊരാളുടെ സഹോദരനുമാണ് സംഭവത്തില്‍ പങ്കെന്ന് ഡല്‍ഹി പൊലീസ് സെപ്ഷ്യല്‍ കമ്മീഷണര്‍ സാഗര്‍ പ്രീത് ഹുഡ പറഞ്ഞു. ഇവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ ഉടമ അശുതോഷ്, പ്രതികളിലൊരാളുടെ സഹോദരന്‍ അങ്കുഷ് എന്നിവര്‍ക്കാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവര്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ കിട്ടിയുട്ടുണ്ട്. പ്രതികള്‍ കൊലപാതം മറയ്ക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന്‍, മിഥുന്‍ എന്നിവരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളത്. ദീപക് ഖന്നയാണ് കാര്‍ ഓടിച്ചതെന്നായിരുന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം സംഭവസമയം കാറോടിച്ചത് അമിത് ആണെന്ന് പൊലീസ് കണ്ടെത്തി. അമിതിന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും പൊലീസ് പറയുന്നു.
English Summary; Police said two more people were involved in Anjali’s death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.