
രാഹുല്‍ ഗാന്ധി നയിച്ച കോൺഗ്രസിന്റെ ‘ഗാന്ധി സേ അംബേദ്കർ’ മാർച്ച് തടഞ്ഞ് പൊലീസ്. നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സഖ്യത്തിന്റെ പട്ന ഡാക് ബംഗ്ലാവ് ക്രോസിങിൽ വച്ച് പൊലീസ് മാർച്ച് തടയുകയായിരുന്നു. . ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍, തൃണമൂൽ നേതാവ് യൂസഫ് പഠാൻ തുടങ്ങിയ നേതാക്കൾ റാലിയില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 17ന് ബിഹാറിലൂടെ ആരംഭിച്ച ‘വോട്ട് അധികാർ യാത്ര’യുടെ സമാപനത്തിന്റെ ഭാഗമായാണ് ‘ഗാന്ധി സേ അംബേദ്കർ’ മാർച്ച് സംഘടിപ്പിച്ചത്. പട്ന നഗരത്തിൽ എത്തിയ മാർച്ച് തടഞ്ഞ പൊലീസ്, ഇന്ത്യാ സഖ്യ നേതാക്കൾക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ അനുവാദം നൽകിയ പൊലീസ് ക്രോസിനപ്പുറം പ്രവേശിക്കാന്‍ പ്രവേശിപ്പിക്കാതെ തടയുകയായിരുന്നു. ബിഹാറിലെ 25 ജില്ലകളിലായി 110 നിയമസഭാ മണ്ഡലങ്ങളിലൂടെ ‘വോട്ട് അധികാർ യാത്ര’ കടന്നുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.