7 January 2026, Wednesday

Related news

January 4, 2026
January 2, 2026
December 31, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 19, 2025
December 19, 2025
December 16, 2025

ഗുണ്ടകള്‍ക്കെതിരെ ക‍ര്‍ശന നടപടിക്ക് പൊലീസ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 3, 2025 10:04 pm

സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെയായ നടപടികള്‍ കര്‍ശനമാക്കാൻ പൊലീസ് തീരുമാനം. തൃശൂരില്‍ ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ച സംഭവം കൂടി കണക്കിലെടുത്താണ് ശക്തമായ നടപടിക്ക് ഡിജിപി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശിച്ചത്. റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ശക്തമാക്കാനും നിർദ്ദേശം നല്‍കി.

കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷിക്കും. കാപ്പ പ്രകാരം നാടുകടത്തപ്പെട്ടവര്‍ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡിജിപി നിര്‍ദേശിച്ചു. നഗരങ്ങളിലും മറ്റും ഡിവൈഎസ്‍പിമാരുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ശക്തമാക്കും. ജില്ലാതലത്തിൽ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ടീം രൂപീകരിക്കും. സബ് ഡിവിഷനുകളില്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരിക്കും സ്ട്രൈക്കിങ് ടീം. രാത്രി കാലങ്ങളിൽ സ്ട്രൈക്കിങ് ഏത് സാഹചര്യം നേരിടാനും സജ്ജരായിരിക്കണമെന്നും നിർദ്ദേശമുണ്ട്. പൊലീസിന്റെ ഈ പ്രവ‍ർത്തനങ്ങൾ പ്രതിദിനം ജില്ലാ പൊലീസ് മേധാവിമാര്‍ വിലയിരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.