18 December 2025, Thursday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025

കുറ്റവാസനയുള്ളവർ കടന്നുകയറുന്നു; സിനിമ പ്രവർത്തകർക്ക് പൊലീസ് വെരിഫിക്കേഷൻ

Janayugom Webdesk
കൊച്ചി
July 9, 2023 9:43 pm

സിനിമാ മേഖലയിൽ കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സിനിമാ പ്രവർത്തകർക്ക് പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കേരള പൊലീസ്. അപേക്ഷ നൽകി നിശ്ചിത ഫീസടച്ചാൽ, സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്ന് സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ സിനിമാ മേഖലയിലെ സംഘടനകൾക്ക് കത്തയച്ചിരുന്നു. ഈ തീരുമാനത്തെ താരസംഘടനയായ എഎംഎംഎയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സ്വാഗതം ചെയ്തു. 

പുതുതായി സിനിമ മേഖലയിൽ ജോലിയ്ക്കെത്തുന്നവരെപ്പറ്റി നിർമാതാവിന് അന്വേഷിച്ചറിയാൻ പ്രയാസമാണ്. അതിനാൽ, പൊലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചു വിവരം നിർമ്മാതാവിന് കൈമാറും.സിനിമയുടെ ലൊക്കേഷനിലും മറ്റും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെപ്പറ്റി പരാതികളും ലഭിച്ചിട്ടുണ്ട്. സിനിമാ രംഗത്തുപ്രവർത്തിക്കുന്നവർ തന്നെയാണു കാരിയർമാരായി പ്രവർത്തിക്കുന്നതെന്നാണു പൊലീസിനു ലഭിച്ച വിവരം. പലരും വിവിധ കേസുകളിലെ പ്രതികളാണ്. ഇത്തരക്കാരെ കണ്ടെത്താൻ രജിസ്ട്രേഷൻ സഹായകരമാകുമെന്നാണ് പൊലീസ് നിഗമനം. 

ENGLISH SUMMARY:Police ver­i­fi­ca­tion for filmmakers
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.