22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ചെരുപ്പിട്ട് സന്നിധാനത്ത് കയറി; പൊലീസുകാരനെതിരെ നടപടി

Janayugom Webdesk
ശബരിമല
August 19, 2025 1:08 pm

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്ന ദിവസം സോപാനത്തിന് സമീപം വരെ ചെരുപ്പിട്ട് കയറിയ പൊലീസുകാരനെതിരെ നടപടി. തിരുവനന്തപുരം എസ്എപി ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ രാജേഷിനെയാണ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി ക്യാമ്പിലേക്ക് തിരിച്ചയച്ചത്.

ഉദ്യോഗസ്ഥൻ ചെരുപ്പിട്ട് സോപാനത്തിന് സമീപം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയ്യപ്പഭക്തൻ ഫോണിൽ ഇതിൻറ ഫോട്ടോ എടുക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ മഴ ആയിരുന്നതിനാൽ ചെരുപ്പുമായി സന്നിധാനത്തേക്ക് ഓടിക്കയറുകയായിരുന്നുവെന്നും ചെരുപ്പ് ഊരാൻ മറന്നുപോയെന്നുമാണ് പൊലീസുകാരൻറെ വിശദീകരണം.

വിഷയം അച്ചടക്കം ലംഘനമായി കണക്കാക്കുകയും, ശബരിമല പൊലീസ് ചീഫ് കോ-ഓർഡിനേറ്റർ എസ് ശ്രീജിത്ത് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.