22 January 2026, Thursday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

മൂന്നാറിൽ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്ന സ്ത്രീക്കൊപ്പം കാറില്‍ പോകവെ അപകടം; പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങി

Janayugom Webdesk
മൂന്നാര്‍
April 18, 2023 6:26 pm

മൂന്നാറിൽ പൊലീസുകാരൻ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പൊലീസുകാരനൊപ്പം വീട് വിട്ടിറങ്ങിയ വീട്ടമ്മ കാറില്‍ മൂന്നാറിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായതായാണ് വിവരം. അപകടമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഇവര്‍ സ്ഥലം വിട്ടിരുന്നു. സംഭവത്തിൽ മൂന്നാര്‍ പൊലീസ് കേസെടുത്തു.

യുവതിയെ കാണാനില്ലെന്ന് ഇവരുടെ ഭര്‍ത്താവ് നേരത്തെ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതേതുടർന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ മൂന്നാറില്‍ ഉണ്ടെന്ന് മനസ്സിലായത്. എന്നാല്‍, പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും കടന്നുകളയുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവര്‍ തന്നെയാണ് ഹൈഡല്‍ പാര്‍ക്കില്‍ അപകടം ഉണ്ടാക്കിയതെന്ന് മനസ്സിലായത് .

Eng­lish Sum­ma­ry: police­man got acci­dent at munnar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.