11 December 2025, Thursday

Related news

December 5, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 24, 2025
November 23, 2025
November 18, 2025

കോട്ടയത്ത് നിന്ന് കാണാതായ പൊലീസുകാരന്‍ തമിഴ്നാട്ടില്‍; ഫോണ്‍ വിളിച്ചതായി ബന്ധുക്കള്‍

Janayugom Webdesk
കോട്ടയം
February 25, 2023 5:02 pm

കോട്ടയത്ത് നിന്ന് കാണാതായ പൊലീസുകാരന്‍ തമിഴ്നാട്ടില്‍. മുഹമ്മദ് ബഷീറാണ് താന്‍ തമിഴ്നാട്ടിലെ ഏര്‍വാടി പള്ളിയിലുണ്ടെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചത്. രണ്ട് ദിവസത്തിന് ശേഷം തിരിച്ചെത്തുമെന്ന് അറിയിച്ചതായി പൊലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപഒ ബഷീറിനെ കാണാതായത്. ബഷീറിന്റെ ഫോണ്‍ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെത്തിയിരുന്നു.

വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനായി പുലര്‍ച്ചെ അഞ്ച് മണിക്ക് സ്റ്റേഷനില്‍ എത്താന്‍ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് എത്താതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. അതേസമയം രാവിലെ ക്വാട്ടേഴ്സില്‍ നിന്ന് ഇറങ്ങിയതായി ഭാര്യ അറിയിച്ചു. വീട്ടിനുള്ളില്‍ നിന്ന് പഴ്സും ഫോണും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസുകാരന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി കണ്ടെത്തി. അവിടെ നിന്ന് ട്രെയിനില്‍ പൊയിട്ടുണ്ടാകുമെന്ന് നിഗമനത്തിലായിരുന്നു പൊലീസ്. 

Eng­lish Summary;Policeman miss­ing from Kot­tayam in Tamil Nad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.