12 February 2026, Thursday

Related news

February 6, 2026
February 5, 2026
February 3, 2026
February 3, 2026
February 2, 2026
January 31, 2026
January 26, 2026
January 26, 2026
January 23, 2026
January 19, 2026

കോട്ടയത്ത് പൊലീസുകാരനെ കാണാതായി; ക്വാര്‍ട്ടേഴ്സില്‍ ഫോണും പഴ്സും കണ്ടെത്തി

Janayugom Webdesk
കോട്ടയം
February 25, 2023 4:16 pm

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒയെ കാണാതായി. ഇന്ന് രാവിലെ മുതലാണ് സിപഒ ബഷീറിനെ കാണാതായത്. ബഷീറിന്റെ ഫോണ്‍ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെത്തിയിരുന്നു.വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനായി പുലര്‍ച്ചെ അഞ്ച് മണിക്ക് സ്റ്റേഷനില്‍ എത്താന്‍ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് എത്താതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. 

രാവിലെ ക്വാട്ടേഴ്സില്‍ നിന്ന് ഇറങ്ങിയതായി ഭാര്യ അറിയിച്ചു. വീണ്ടും ഫോണ്‍ വിളിച്ചപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് ഫോണ്‍ റിങ് ചെയ്യുകയായിരുന്നു. വീട്ടിനുള്ളില്‍ നിന്ന് പഴ്സും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസുകാരന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി കണ്ടെത്തി. അവിടെ നിന്ന് ട്രെയിനില്‍ പൊയിട്ടുണ്ടാകുമെന്ന് നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ട് കേസ് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Eng­lish Summary;Policeman miss­ing from Kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.