19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024
December 3, 2024

ഒഡിഷ ആരോഗ്യ മന്ത്രിയ്ക്ക് നേരെ വെടിവച്ച പൊലീസുകാരന്‍ കസ്റ്റഡിയില്‍; മന്ത്രിയുടെ പരിക്ക് ഗുരുതരം

Janayugom Webdesk
ബജ്റംഗ്‌നഗര്‍
January 29, 2023 2:52 pm

പരിപാടിയില്‍ പങ്കെടുക്കവെ ആരോഗ്യ മന്ത്രിയെ വെടിവച്ച പൊലീസ് സബ് ഇന്‍സ്പെക്ടറെ പിടികൂടി. ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ നബ ദാസിന്റെ നില അതീവ ഗുരുതരമാണ്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് കാറില്‍ നിന്ന് ഇറങ്ങവെ എസ് ഐ ഗോപാല്‍ ദാസ് മന്ത്രിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

രണ്ട് പ്രാവശ്യം മന്ത്രിക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഗോപാല്‍ ദാസിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മന്ത്രിയുടെ നില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Police­man who shot Odisha Health Min­is­ter in cus­tody; The min­is­ter’s injury is serious

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.