താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. എസ് ഐ കൃഷ്ണലാല്‍ പൊലിസുകാരായ കെ മനോജ്, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, വിപിന്‍ കല്‍പ്പകഞ്ചേരി, അഭിമന്യു, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂർ ഡിഐജി അജിതാ ബീഗമാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കസ്റ്റഡി മർദ്ദനം നടന്നതായാണ് ഇന്റലിജിൻസ് റിപ്പോർട്ട്.
തിരൂരങ്ങാടി ചെമ്മാട് സ്വദേശി സാമി ജിഫ്രി (30)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലഹരിക്കടത്ത് കേസില്‍ താനൂര്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത്.
ലഹരിവില്‍പ്പന സംഘത്തെ പിടികൂടാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിനുതാഴെനിന്ന് 18 ഗ്രാം എംഡിഎംഎയുമായി ഇയാളുള്‍പ്പെടെ അഞ്ചുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വ രാവിലെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് മരണം.
English Summary: tanur custody death; Eight policemen suspended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.