29 December 2025, Monday

Related news

December 11, 2025
December 8, 2025
November 18, 2025
November 15, 2025
November 7, 2025
October 31, 2025
July 28, 2025
May 25, 2025
May 18, 2025
May 2, 2025

ജർമനിയിൽ പോളിയോ റിപ്പോര്‍ട്ട് ചെയ്തു

Janayugom Webdesk
ബെര്‍ലിന്‍
November 15, 2025 8:22 pm

ജർമനിയിൽ വൈൽഡ് പോളിയോ എന്ന പോളിയോ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. 2010നുശേഷം യൂറോപ്പിൽ ആദ്യമായിയാണ് പോളിയോ റിപ്പോർട്ട് ചെയ്യുന്നത്. വൈറസിന്റെ വകഭേദമാണ് ഹാംബർഗിലെ മലിനജലത്തിൽ കണ്ടെത്തിയത്. 

കുട്ടികളിലാണ് പോളിയോ പെട്ടന്ന് ബാധിക്കുക. പനിയും ഛർദ്ദിയുമാണ് രോഗ ലക്ഷണങ്ങൾ. പോളിയോക്ക് മരുന്ന് ലഭ്യമല്ലെങ്കിലും പ്രതിരോധ മരുന്നുകൊണ്ട് പോളിയോ തടയാനാകും. 

പോളിയോയുടെ വ്യാപനം കണ്ടെത്താനായി എല്ലാ രാജ്യങ്ങളും മലിനജലത്തിൽ പരിശോധന നടത്താറുണ്ട്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ജർമനിയിൽ പോളിയോ വൈറസിനെ ക​ണ്ടെത്തിയത്. അതേസമയം ആർക്കെങ്കിലും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.

രാജ്യത്ത് വാക്സിനേഷൻ കൃത്യമായി നടക്കുന്നതിനാൽ ആശങ്കപ്പെടേണ്ടത്തില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ യുഎസിലും യൂറോപ്പിലും വൈറസിന്റെ വ്യാപനം കൂടാൻ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്തുട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.