21 January 2026, Wednesday

Related news

January 16, 2026
January 13, 2026
December 31, 2025
December 29, 2025
December 28, 2025
December 26, 2025
December 18, 2025
December 7, 2025
December 5, 2025
December 5, 2025

ജുഡീഷ്യല്‍ നിയമനങ്ങളില്‍ രാഷ്ട്രീയ നിയന്ത്രണം: ഇസ്രയേലില്‍ വന്‍ പ്രതിഷേധം

Janayugom Webdesk
ടെല്‍ അവീവ്
February 12, 2023 9:46 pm

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങള്‍ക്കെതിരെ ഇസ്രയേലില്‍ വന്‍ പ്രതിഷേധം. വിവിധ നഗരങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. ജുഡീഷ്യല്‍ നിയമനങ്ങളില്‍ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരിക, സര്‍ക്കാര്‍ തീരുമാനങ്ങളും നെസറ്റ് നിയമങ്ങളും അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം പരിമിതപ്പെടത്തുക എന്നിവയാണ് നെതന്യാഹുവിന്റെ പുതിയ നയങ്ങള്‍. 

പാര്‍ലമെന്റില്‍ ഈ നയങ്ങള്‍ അവതരിപ്പിക്കാനിരിക്കെയാണ് ജനങ്ങള്‍ പ്രതിഷേധം കടുപ്പിക്കുന്നത്. ടെല്‍ അവീവിലെ റോത്ത്സ്ചെെല്‍ഡ് ബെളേവാര്‍ഡില്‍ വച്ചാണ് പ്രതിഷേധ റാലി ആരംഭിച്ചതെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമമായ എന്‍12 ന്യൂസ് നടത്തിയ സര്‍വേയില്‍ രാജ്യത്തെ 62 ശതമാനം പേരും നയങ്ങള്‍ക്കെതിരാണെന്ന് കണ്ടെത്തിയിരുന്നു. 

തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് പ്രതികരിച്ച നെതന്യാഹു സമരങ്ങളെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയല്ല, നെതന്യാഹുവിന്റെ ഫാസിസ്റ്റ് നയങ്ങളാണ് പ്രതിഷേധത്തിന് കാരണമെന്ന് ഇടത് നേതാക്കള്‍ മറുപടി നല്‍കി.

Eng­lish Summary;Political Con­trol of Judi­cial Appoint­ments: Mas­sive Protests in Israel
You may also like this video 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.