27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 4, 2025
March 29, 2025
March 18, 2025
March 10, 2025
March 10, 2025
March 7, 2025
March 1, 2025
February 21, 2025
November 25, 2024

രാഷ്ട്രീയ പകപോക്കല്‍: വാര്‍ഡ് മെമ്പറെ മയക്കുമരുന്ന് കേസില്‍ കുരുക്കുവാന്‍ നീക്കം

Janayugom Webdesk
നെടുങ്കണ്ടം
February 1, 2023 9:19 pm

രാഷ്ട്രിയ പകവീട്ടാന്‍ മയക്കുമരുന്ന് കേസില്‍ കുടുക്കുവാന്‍ ശ്രമിച്ചതായി ആരോപിച്ച് നെടുങ്കണ്ടം മൈനര്‍സിറ്റി വാര്‍ഡ് മെമ്പര്‍ ഷിബു ചെരികുന്നേല്‍ . കഴിഞ്ഞ ദിവസം വീട്ടില്‍ മയക്ക് മരുന്ന് സൂക്ഷിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പറിന്റെ വീട്ടില്‍ ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സംഘം പരിശോധന നടത്തിയിരുന്നു. മെമ്പര്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് എത്തിയ സംഘം ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന വീടും പരിസരത്തും നടത്തി.

യാതൊന്നും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സംഘം തിരികെ പോയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഷിബു ചെരിക്കുന്നേല്‍ പിന്നീട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുകയും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമതിയില്‍ അംഗമാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് വിരോധത്തിലായവര്‍ രാഷ്ട്രിയ വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് മയക്കുമരുന്ന് കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുന്നതെന്ന് ഷിബു ചെരികുന്നേല്‍ പറഞ്ഞു.

Eng­lish Sum­ma­ry: Polit­i­cal vendet­ta: Move to impli­cate ward mem­ber in drug case

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.