പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോളിംങ് തുടങ്ങി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് ഇവിട തെരഞെടുപ്പ് നടക്കുന്നത്. അക്രമസംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഇടതുമുന്നണി പ്രവര്‍ത്തകരന്‍ രജിബുള്‍ഹബ്, രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരോ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.
മുമ്പ് നടന്ന ആക്രമണത്തില്‍ പരിക്കേററ്റ് ആശുപത്രിയിലായിരുന്ന രണ്ടുപേരും മരണമടഞ്ഞു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 24 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച കൂച്ച് ബീഹാര്‍ ജില്ലയില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു.സമാധാനപരവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷകള്‍ ആസ്ഥാനത്താക്കുന്ന ആക്രമണങ്ങളാണ് തൃണമൂല്‍ അഴിച്ചു വീടുന്നത്.
English Summary:
Polling for local government elections has started in West Bengal; attack led by Trinamool Congress
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.