18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 15, 2024
November 12, 2024
October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 14, 2024
September 12, 2024
September 7, 2024

കർണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി

Janayugom Webdesk
ബംഗളൂരു
May 10, 2023 8:32 am

ആവേശകരമായ പ്രചാരണങ്ങൾക്കൊടുവിൽ കർണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാ​വി​ലെ ഏ​ഴു മു​ത​ലാണ് വോട്ടിങ് ആരംഭിച്ചത്. സാമാന്യം ഭേദപ്പെട്ട പോളിങ് തന്നെയാണ് ആദ്യ മണിക്കൂറില്‍ കാണാന്‍ സാധിക്കുന്നത്. വൈ​കീ​ട്ട് ആ​റു​വ​രെ​ വോട്ട് ചെയ്യാം. 

224 നിയമസഭാ മണ്ഡലങ്ങളിലായി 2,613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 5.2 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 9.17 ലക്ഷം കന്നി വോട്ടർമാരാണ്. 58,282 പോളിങ് സ്റ്റേഷനുകളാണുള്ളത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ലോക് പോൾ സർവേ കോൺഗ്രസിന് 128 മുതൽ 131 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. 

ഇന്നലെ നിശബ്ദ പ്രചാരണമായിരുന്നു. അവസാനഘട്ട പ്രചാരണം പരമാവധി കൊഴുപ്പിക്കാൻ പ്രധാന പാർട്ടികൾ മത്സരിക്കുകയായിരുന്നു. അധികാരം ഉറപ്പിക്കാൻ ഹനുമാനെ കൂട്ടുപിടിച്ച ബിജെപിയും, ഭരണവിരുദ്ധവികാരം ആയുധമാക്കി തിരിച്ചുവരവിനൊരുങ്ങി ശക്തമായ കോൺഗ്രസും, വോട്ടർമാരെ വൈകാരികമായി സമീപിക്കാൻ ജെഡിഎസും മുന്നിട്ടിറങ്ങിയ പ്രചാരണമായിരുന്നു കർണാടക കണ്ടത്. 

ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമെന്ന പ്രത്യേകത കർണാടകത്തിനുണ്ട്. 113 സീറ്റുകളോടെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. കോൺഗ്രസിന് 74 എംഎൽഎമാരും ജെഡിഎസിന് 27 അംഗങ്ങളുമാണുള്ളത്. 224 മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുമ്പോള്‍ കോൺഗ്രസിന്റെ 223 സ്ഥാനാർത്ഥികളും ജെഡിഎസിന്റെ 207 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്.

ബിജെപിക്കും കോൺഗ്രസിനും വേണ്ടി പ്രമുഖരായ എല്ലാ നേതാക്കളും പ്രചാരണങ്ങളുടെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു ബിജെപി പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തത്. പത്തിലധികം റാലികളിൽ പ്രധാനമന്ത്രി പങ്കെടുത്തു. കോൺഗ്രസിനായി രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരായിരുന്നു മുന്‍നിരയില്‍. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സോണിയാ ഗാന്ധി എന്നിവരും പ്രചരണത്തിനെത്തി. 

Eng­lish Summary;Polling has start­ed in Karnataka

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.