30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 20, 2025
February 15, 2025
February 15, 2025
February 11, 2025
February 9, 2025
February 9, 2025
January 16, 2025
January 6, 2025
November 13, 2024

മധ്യപ്രദേശിലും, ഛത്തീസ് ഗഢിലും പോളിംഗ് ആരംഭിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2023 10:49 am

ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ട് മധ്യപ്രദേശുംസ ഛത്തീസ് ഗഢും പോളിംങ് ബൂത്തിലേക്ക്. മധ്യപ്രദേശില്‍ ഓപ്പറേഷന്‍ താമരയിലൂടെ ബിജെപി അധികാരം കോണ്‍ഗ്രസിന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്തതാണ് . ഇവിടുത്തെ മൊത്തം മണ്ഡലങ്ങളിലും,ഛത്തീസ് ഗഢിലെ 70 മണ്ഡലത്തിലുമാണ് പോളിംങ് നടക്കുന്നത്.ഇവിടെ കോണ്‍ഗ്രാണ് ഭരിക്കുന്നത്. ഛത്തീസ്‌ഗഢിൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച്‌ കഴിഞ്ഞ തവണ തൊണ്ണൂറിൽ 68 സീറ്റ്‌ നേടിയ കോൺഗ്രസിന്‌ ഇപ്പോൾ അത്ര ആത്മവിശ്വാസമില്ല. കർഷകരുടെയും ആദിവാസികളുടെയും പിന്തുണയാണ്‌ 2018ൽ കോൺഗ്രസിന്‌ മികച്ച വിജയം സാധ്യമാക്കിയത്‌.

വിളകൾക്ക്‌ മെച്ചപ്പെട്ട വില കിട്ടാത്തത്‌ കർഷകരെ രോഷാകുലരാക്കിയിട്ടുണ്ട്‌. വർഗീയവൈരം ഇളക്കി ആദിവാസി ക്രൈസ്‌തവരെ സംഘപരിവാർ സംഘടനകൾ ആക്രമിച്ചപ്പോൾ കോൺഗ്രസ്‌ സർക്കാർ നിഷ്‌ക്രിയത്വം പാലിച്ചതും ചർച്ചാവിഷയമാണ്‌. വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലിനെതിരെ 508 കോടി രൂപയുടെ മഹാദേവ വാതുവയ്‌പ്‌ കുംഭകോണ ആരോപണം ഉയർത്തി. മധ്യപ്രദേശിൽ 230 സീറ്റിലായി 2533 സ്ഥാനാർഥികൾ ജനവിധി തേടുന്നു. മൊത്തം 5.60 കോടി വോട്ടർമാരാണ്‌. കഴിഞ്ഞതവണ കോൺഗ്രസിന്‌ 114, ബിജെപിക്ക്‌ 109 സീറ്റ്‌ വീതമുണ്ടായിരുന്നു. കോൺഗ്രസ്‌ സർക്കാരിനെ 15 മാസത്തിനുള്ളിൽ കൂറുമാറ്റത്തിലൂടെ അട്ടിമറിച്ച ബിജെപിക്ക്‌ നിലവിൽ 127 അംഗങ്ങളുണ്ട്‌. രണ്ട്‌ സംസ്ഥാനത്തും ബിജെപിയുടെ മുഖ്യപ്രചാരകൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരുന്നു കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലികളിൽ പങ്കെടുത്തു.സംഘടനാപരമായ ക്ഷീണം രണ്ടിടത്തും കോൺഗ്രസ്‌ പ്രചാരണത്തെ ബാധിച്ചു. 

ബിജെപി വൻതോതിൽ പണം ഇറക്കിയാണ് പ്രചാരണം നടത്തിയത് .രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ വോട്ടിംഗ്. ചില മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ മൂന്ന് വരെയായും പോളിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്.ഛത്തീസ്ഗഡിൽ രണ്ടാം ഘട്ടത്തിൽ എഴുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 ബൂത്തുകളിൽ 7 മുതൽ 3 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാർത്ഥികളാണ് ആകെ മത്സരരംഗത്തുള്ളത്. 

Eng­lish Summary:
Polling has start­ed in Mad­hya Pradesh and Chhattisgarh

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.