കനത്തസുരക്ഷയില്‍ പാകിസ്ഥാനില്‍ പോളിംഗ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് മൊബൈൽ സേവനങ്ങൾ താത്കാലികമായി റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽനിന്നു പോസ്റ്റൽ വോട്ടു ചെയ്തു.
അഡിയാല ജയിലിൽ നിന്ന് പോസ്റ്റൽ ബാലറ്റിലൂടെയാണ് ഇമ്രാൻ ഖാൻ വോട്ട് ചെയ്തത്. 336 പാർലമെന്റ് സീറ്റിലേക്കും പ്രവിശ്യാ അസംബ്ലികളിലെ 749 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. 22ന് ഫലപ്രഖ്യാപനം. നവാസ് ഷെറീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗി (നവാസ്)നാണ് മുൻതൂക്കം. ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക് ഇ പാകിസ്ഥാന്റെ (പിടിഐ) പ്രമുഖ സ്ഥാനാർഥികളുടെ പത്രിക തള്ളിയിരുന്നു. പാകിസ്ഥാൻ പീപ്പിൾസ് പാർടി (പിപിപി) മത്സരരംഗത്ത് സജീവമാണ്.
അതേസമയം കഴിഞ്ഞ ദിവസം ബലൂചിസ്ഥാനിലെ ഇരട്ട സ്‌ഫോടനത്തിൽ 25 പേർ മരിച്ചു. പിഷിൻ ജില്ലയിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ ഓഫീസിനു മുന്നിലായിരുന്നു ആദ്യ സ്‌ഫോടനം. മണിക്കൂറിനുശേഷം 150 കിലോമീറ്റർ അകലെ ജമിയാത് ഉലെമ ഇസ്ലാം പാകിസ്ഥാൻ പാർടിയുടെ തെരഞ്ഞെടുപ്പ് ഓഫീസിനു മുന്നിലും സ്‌ഫോടനമുണ്ടായി.
English Sumamry:
Polling underway in Pakistan: Imran Khan votes from jail
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.