23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
October 18, 2024
September 19, 2024
April 12, 2024
July 13, 2023
July 6, 2023
May 31, 2023
May 23, 2023
May 10, 2023

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
March 8, 2023 10:46 pm

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്കും നഷ്ടമാകുന്നതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കോടതി നിരീക്ഷിച്ചു. 

കേരളം മുഴുവൻ ഒരു നഗരമായാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശ്യമെന്നും കോടതി പറഞ്ഞു. സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുളള ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും എജി കോടതിയെ അറിയിച്ചു. ഉടൻ വേണ്ടതും ദീ‍ർഘകാലത്തേക്ക് ആവശ്യമുള്ളതുമായ പദ്ധതി വേണം. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നതുകൊണ്ട് പ്രശ്നം തീരില്ല. ശാശ്വത പരിഹാരമാണ് വേണ്ടത്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു.
നിയമങ്ങൾ അതിന്റെ യഥാർത്ഥ ഉദ്ദേശത്തിൽ നടപ്പാക്കപ്പെടണമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്താകെ മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനമുണ്ടാകണം. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുളള സംവിധാനം ശക്തമാക്കിയേ പറ്റൂ. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നും സർക്കാരിനോട് കോടതി പറഞ്ഞു.

വീട്ടുപടിക്കലെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. സർക്കാരിന്റെ പൂർണ പിന്തുണയാണ് ആവശ്യമായിട്ടുളളതെന്നും യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികളാണ് ശാസ്ത്രീയ മാലിന്യ നി‍ർമാജനത്തിന് സംസ്ഥാനത്തിനുണ്ടാകേണ്ടതെന്നും കോടതി പറഞ്ഞു.
ഹർജി പരിഗണിക്കവെ ഇതുവരെ ബ്രഹ്മപുരത്ത് വൈദ്യുതി ലഭിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി നൽകാൻ വൈദ്യുത ബോർഡിനോട് ഹൈക്കോടതി ഉത്തരവിട്ടു. 

Eng­lish Sum­ma­ry: Pol­lu­tion-free envi­ron­ment is a human right: High Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.