ഡൽഹിയിൽ വായുമലീനീകരണത്തിൽ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് വളരെ മോശം തലത്തിൽ തന്നെ തുടരുമെന്ന് ക്ലൈമറ്റ് ട്രെൻഡ്‌സിന്റെ പഠനം. മലിനീകരണത്തിന് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും കാലാവസ്ഥാ വൃതിയാനം പോലുള്ളവ വായുവിന്റെ ഗുണനിലവാരത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ക്ലൈമറ്റ് ട്രെൻഡ്‌സ് നടത്തിയ പഠനം ചൂണ്ടിക്കാട്ടി. കാറ്റിന്റെ വേഗതയും കിഴക്കൻ കാറ്റിന്റെ ദിശയും ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ ഡൽഹിയിലെ വായുമലീനീകരണത്തെ കുറക്കാൻ സഹായിച്ചെങ്കിലും എയർ ക്വാളിറ്റി ഇൻഡക്സിൽ(എക്യുഐ)മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
വടക്ക്-പടിഞ്ഞാറൻ സമതലങ്ങളിൽ മൂടൽമഞ്ഞ് നേരത്തെയെത്തിയതും പ്രദേശത്ത് ശൈത്യകാല മഴയുടെ അഭാവവും തലസ്ഥാനത്തെ വായുവിനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനം വായുവിന്റെ ഗുണനിലവാരം കുറയുന്നു. ഡൽഹിയും സമീപ പ്രദേശങ്ങളും ഇതിനകം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളുമായി മല്ലിടുകയാണ്. കാലാവസ്ഥാ വ്യതിയാനവും പ്രതികൂല കാലാവസ്ഥയും മലിനീകരണത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു ഐഐടി- ഡൽഹിയിലെ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസസിലെ പ്രൊഫസർ സാഗ്നിക് ദേ പറഞ്ഞു. തുടർച്ചയായി അഞ്ച് ദിവസമായി എക്യുഐയിൽ ഗുരുതര വിഭാഗത്തിലാണ് ഡൽഹിയിലെ വായു. വ്യാഴാഴ്ച വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതിയുണ്ടായി.
കാർബൺ, ഓസോൺ, ഫോസിൽ കത്തിക്കൽ, വിളവെടുപ്പിന് ശേഷമുള്ള കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് മലീനീകരണത്തിന് പിന്നിൽ. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോൾ മലിനീകരണ തോത് വർധിക്കുന്നു. അതിനാൽ തന്നെ മലിനീകരണത്തിന്റെ ഓരോ ഉറവിടവും ഇതിൽ എത്രമാത്രം സംഭാവന ചെയ്യുന്നു എന്ന് വിലയിരുത്തുകയും പരിഹാരങ്ങൾ തേടുകയും വേണം. ഇന്തോ – ഗംഗാ സമതലങ്ങളിലും വടക്കൻ, മധ്യ ഇന്ത്യൻ പ്രദേശങ്ങളിലും മലിനീകരണ തോത് വളരെക്കുടുതലാണെന്ന് ക്ലൈമറ്റ് ട്രെൻഡ്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.