8 January 2025, Wednesday
KSFE Galaxy Chits Banner 2

പൊൻമുടി ഡാം തുറക്കും

Janayugom Webdesk
ഇടുക്കി
November 24, 2021 8:59 am

പൊൻമുടി ഡാം 9 മണിക്ക് തുറക്കും.പൊന്മുടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം ഘട്ടംഘട്ടമായി രാവിലെ 9 മണി മുതൽ പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുന്നു. വെള്ളം ഒഴുക്കി വിടുമ്പോൾ പൊന്മുടി അണക്കെട്ടിന് താഴെ പുഴയിൽ 60cm വരെ ജലം ഉയരാം. ഈ സാഹചര്യത്തിൽ പന്നിയാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ENGLISH SUMMARY: Pon­mu­di Dam will be opened today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.