
ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് പൂജ ഹെഗ്ഡെ. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ മുൻനിര നായകന്മാർക്കൊപ്പം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം അടുത്തതായി ഒന്നിക്കുന്നത് ദുൽഖർ സൽമാന് ഒപ്പമാണ്. ദുൽഖറിനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ പൂജ ഹെഗ്ഡെയുടെ പുതിയ പോസ്റ്റർ താരത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
‘DQ41’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമിക്കുന്നത്. ദുൽഖർ സൽമാൻ – പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ദുൽഖറിൻ്റെ കരിയറിലെ നാൽപത്തിയൊന്നാമത്തെ സിനിമയും അഞ്ചാമത്തെ തെലുങ്ക് ചിത്രവുമാണ്. ഒരു പ്രണയ കഥയാണ് ‘DQ41’ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഹൈദരാബാദിൽ നടന്ന പൂജാ ചടങ്ങോടെ ഓഗസ്റ്റ് മാസത്തിലാണ് ചിത്രം ആരംഭിച്ചത്. നിലവിൽ ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈ വമ്പൻ ബജറ്റ് ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും എത്തുക.
രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: എസ്എല്‍വി സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ — ശബരി.
Team #DQ41 wishes the gorgeous @hegdepooja a very Happy Birthday ❤️
She will weave a magic with her performance in this beautiful tale ✨#SLVC10
Starring @dulQuer, @hegdepooja
Directed by @ravinelakuditi9
Music by @gvprakash
Cinematography by #AnayOmGoswamy
Production design… pic.twitter.com/PjFDD3IIqh— SLV Cinemas (@SLVCinemasOffl) October 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.